കോഴിക്കോട്: കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗത്തിെൻറ രജത ജൂബിലി ആഘോഷം ഡിസംബർ ഒമ്പതിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സുവനീർ പ്രകാശനം, പൂർവ വിദ്യാർഥി സംഗമം, ഭക്ഷ്യമേള, വിരമിച്ച പ്രധാന അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. 1958ൽ പ്രവർത്തനം തുടങ്ങിയ സ്കൂളിൽ ഇപ്പോൾ 2500ഒാളം വിദ്യാർഥികളാണ് പഠിക്കുന്നത്. 1992ലാണ് െവാക്കേഷനൽ ഹയർ സെക്കൻഡറി തുടങ്ങുന്നത്. സ്കൂൾ പ്രിൻസിപ്പൽ പി.എം. ശ്രീദേവി, മാനേജ്മെൻറ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം പി.എസ്. അസൻകോയ, പി.ടി.എ പ്രസിഡൻറ് കെ.എം. അബ്ദുൽ സാദിഖ്, അധ്യാപകൻ പി. ജാഫർ, അലുമ്നി അസോസിയേഷൻ പ്രസിഡൻറ് കുഞ്ഞിബി, വിദ്യാർഥി പ്രതിനിധി എം. ശ്രീഷ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.