ഇൻറർ സ്കൂൾ ഫുട്​ബാൾ; ഫാറൂഖ് ഹയർ സെക്കൻഡറിയും എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്രയും ഫൈനലിൽ

ഫൈനൽ വെള്ളിയാഴ്ച നടക്കും ഫറോക്ക്: ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിക്കുന്ന 11-ാമത് കെ.സി. ഹസൻകുട്ടി സാഹിബ് -പി.എ. ലത്തിഫ് മാസ്റ്റർ സ്മാരക ഇൻറർ സ്കൂൾ ഫുട്ബാൾ ടൂർണമ​െൻറ് ഫൈനലിൽ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്രയെ നേരിടും. വാശിയേറിയ സെമി ഫൈനൽ മത്സരത്തിൽ എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്ര രണ്ട് ഗോളുകൾക്ക് ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറിയെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയരായ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ഐ.ഒ.എച്ച്.എസ്.എസ് എടവണ്ണയെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 3.30നു നടക്കുന്ന ഫൈനലിൽ ഫാറൂഖ് ഹയർ സെക്കൻഡറിയും എൻ.എൻ.എം. എച്ച്.എസ്.എസ് ചേലേമ്പ്രയും തമ്മിൽ മാറ്റുരക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.