വാളൂരിലെ സംഘർഷം: സി.പി.എം പ്രവർത്തകൻ അറസ്​റ്റിൽ

പേരാമ്പ്ര: വാളൂരിലെ മുസ്ലിംലീഗ്-സി.പി.എം സംഘർഷവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകനെ അറസ്റ്റുചെയ്തു. വാളൂരിലെ മണക്കാട്ടിൽ ശ്രീധരക്കുറുപ്പ് (68) ആണ് അറസ്റ്റിലായത്. ഇയാളെ പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുസ്ലിംലീഗ് പ്രവർത്തകർ നൽകിയ പരാതിയിലാണ് ശ്രീധരക്കുറുപ്പ് പിടിയിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുസ്ലിംലീഗ് നൊച്ചാട് പഞ്ചായത്ത് ജന. സെക്രട്ടറി ടി.പി. നാസർ റിമാൻഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.