എ.കെ. ശശീന്ദ്രൻ എം.എൽ.എ സന്ദർശിച്ചു

എലത്തൂർ: എലത്തൂരും പുതിയാപ്പയിലും കടൽക്ഷോഭമുണ്ടായ പ്രദേശങ്ങൾ . അതിരാവിലെ എലത്തൂരിലെത്തിയ എം.എൽ.എ ദുരിതബാധിത വീടുകളിലെത്തി. കൗൺസിലർ കെ. നിഷ, വി.കെ. മോഹൻദാസ്, കെ. രതീഷ് എന്നിവരും കൂടെയുണ്ടായിരുന്നു. വീടുകളിലേക്ക് വെള്ളം കയറി എലത്തൂർ: എലത്തൂരും പുതിയാപ്പയിലും ശക്തമായ കടൽക്ഷോഭം. കടൽ ഭിത്തികൾ തകർത്ത് വീടുകളിലേക്ക് വെള്ളം കയറി. എലത്തൂർ അഴിമുഖത്തിനടുത്തും കമ്പിവളപ്പ് പ്രദേശത്ത് വെള്ളം കരയിലേക്കും റോഡിലേക്കും കയറി. ചെട്ടികുളം നരിച്ചാൽ, അസ്ഥിക്കുഴി കടപ്പുറത്ത് തിരമാലകൾ ഉയർന്നുപൊങ്ങി റോഡിലേക്ക് കയറി. ശനിയാഴ്ച അർധരാത്രിയോടെയാണ് പുതിയനിരത്ത് ഹാർബർ ഗസ്റ്റ്ഹൗസിന് വടക്കുഭാഗത്തെ തമ്പുരാൻ വളപ്പിൽ പ്രദേശത്ത് ഉയർന്നുപൊങ്ങിയ തിരമാലകൾ വീടുകളിലേക്ക് കയറിയത്. കടൽഭിത്തി ശക്തമായ വെള്ളപ്പാച്ചിലിൽ കരയിലേക്ക് മാറി. മേക്കോത്ത് വാസുവി​െൻറ വീട്ടിലേക്കാണ് കയറിയത്. ചകിതരായ വീട്ടുകാർ ഉറക്കമൊഴിഞ്ഞാണ് നേരം വെളുപ്പിച്ചത്. പുതിയാപ്പ ഹാർബറിനകത്ത് വെള്ളം കയറി. ബസ്സ്റ്റാൻഡിനടുത്തും അരയസമാജത്തിനടുത്തും വെള്ളം കയറിയതി​െൻറ ഭാഗമായി ഉണക്കാനിട്ടിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഉണക്ക മത്സ്യങ്ങളും ഒലിച്ചുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.