ട്രെയിനിൽ കടത്തിയ മദ്യവും പുകയില ഉൽപ്പന്നങ്ങളും പിടികൂടി

ട്രെയിനിൽ കടത്തിയ മദ്യവും പുകയില ഉൽപന്നങ്ങളും പിടികൂടി കോഴിക്കോട്: ട്രെയിനിൽ നടത്തിയ പരിശോധനയിൽ 15 കിലോ പുകയില ഉൽപന്നങ്ങളും നാലര ലിറ്റർ വിദേശമദ്യവും പിടികൂടി. കുർള--എറണാകുളം നേത്രാവതി എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മ​െൻറിൽനിന്നാണ് വിപണിയിൽ 27,000 രൂപ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങളും കർണാടകയിൽ മാത്രം വിൽപനാധികാരമുള്ള വിദേശമദ്യവും ഞായറാഴ്ച റെയിൽവേ സംരക്ഷണസേനയും കോഴിക്കോട് റേഞ്ച് എക്സൈസ് വിഭാഗവും കണ്ടെത്തിയത്. ആരാണ് ട്രെയിനിൽ ലഹരി ഉൽപന്നങ്ങൾ കടത്തിയത് എന്ന് വ്യക്തമായിട്ടില്ല. കോഴിക്കോട് ആർ.പി.എഫ് ഇൻസ്പെക്ടർ കെ.എം. നിഷാന്ത്, എക്സൈസ് പ്രിവൻറിവ് ഓഫിസർ സി.കെ. സതീശൻ, സിവിൽ എക്സൈസ് ഒാഫിസർമാരായ കെ.പി. രാജേഷ്, ആർ.എൻ. സുശാന്ത്, മുഹമ്മദ് റൗഫ്, കെ.ആർ. സിജിനി, റെയിൽവേ സംരക്ഷണ സേനാംഗം എം. ബൈജു എന്നിവരാണ് പരിശോധനയിൽ പെങ്കടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.