നാദാപുരം: അളവിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തെ തുടർന്നുള്ള പ്രതിഷേധത്തിൽ അടച്ചുപൂട്ടിയ കല്ലാച്ചിയിലെ ഇന്ത്യൻ ഓയിൽ കോർപറേഷെൻറ പെട്രോൾ പമ്പിൽ കോഴിക്കോടുനിന്നെത്തിയ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ അളവിൽ കുറവ് കണ്ടെത്തിയില്ല. ലീഗൽ മെട്രോളജി അസി. കൺട്രോളർ സുസ്മാെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പമ്പിലെ എണ്ണനിറക്കുന്ന നാല് യൂനിറ്റുകളും സംഘം പരിശോധിച്ചു. ഒരു യൂനിറ്റിൽ അളവിൽ കൂടുതൽ കണ്ടെത്തി. ഈ യൂനിറ്റിന് സ്റ്റോപ് മെമ്മോ നൽകി. മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർ എം.വി. റജിന, ടി. മജീദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധന പൂർത്തീകരിച്ച ശേഷം സമരരംഗത്തുള്ള ഡി.വൈ.എഫ്.ഐ നേതാക്കളും പമ്പുടമകളും നാദാപുരം എസ്.ഐ എൻ. പ്രജീഷിെൻറ സാന്നിധ്യത്തിൽ ചർച്ച നടത്തി. പമ്പ് തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. കാലപ്പഴക്കമുള്ള െമഷീനുകൾക്കു പകരം പുതിയത് സ്ഥാപിക്കാൻ 45 ദിവസത്തിനകം നടപടി സ്വീകരിക്കാനും 21 ദിവസത്തിനകം അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് ഐ.ഒ.സി സെയിൽസ് ഓഫിസർ രേഖാമൂലം സമരക്കാർക്ക് ഉറപ്പുനൽകി. മൂന്നു ദിവസത്തെ പെട്രോൾ പമ്പിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. പൊതുസ്ഥലത്തെ പ്രചാരണം; പൊലീസ് നടപടി ശക്തമാക്കി നാദാപുരം: പൊതുസ്ഥലങ്ങൾ കൈയേറിയുള്ള പ്രചാരണങ്ങൾക്കെതിരെ കർശന നടപടികളുമായി പൊലീസ്. മേഖലയിൽ വൈദ്യുതി കാലുകളിലും മറ്റുമായി പ്രചാരണങ്ങൾ സ്ഥാപിക്കുന്നത് പതിവായിട്ടുണ്ട്. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അസ്വാരസ്യങ്ങളാണ് സംഘർഷങ്ങൾക്ക് വഴിവെക്കുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിെൻറ തീരുമാനം. രാഷ്ട്രീയ സംഘടനകൾക്കു പുറമേ സ്വകാര്യ പരസ്യത്തിനും പൊതുസ്ഥലങ്ങൾ ഉപയോഗപ്പെടുത്തുന്നത് വർധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിലെ ഇത്തരം കൈയേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിെൻറ ഭാഗമായാണ് പൊലീസ് പ്രചാരണങ്ങൾക്കെതിരെ നടപടി ശക്തമാക്കിയത്. വളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇലക്ട്രിക് പോസ്റ്റുകൾ അടക്കമുള്ള പൊതുസ്ഥലങ്ങൾ കൈയേറിയ സംഘടനകൾതന്നെ ഡിസംബർ നാലിനകം നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പേരോട് വൈദ്യുതി പോസ്റ്റിൽ ചുവപ്പും പച്ചയും പെയിൻറടിച്ച് പ്രചരണം നടത്തുന്നത് സംഘർഷത്തിന് ഇടയാക്കുമെന്ന നിഗമനത്തിൽ പൊലീസ് കരിഓയിൽ തേച്ച് പ്രചാരണങ്ങൾ നീക്കി. വരും ദിവസങ്ങളിലും ഇത്തരം പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാനാണ് പൊലീസിെൻറ തീരുമാനം. വൈദ്യുത പോസ്റ്റുകളിലെ പ്രചാരണങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാർക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഇവ നീക്കം ചെയ്യാൻ വൈദ്യുതി വകുപ്പും അറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.