വലകെട്ടിൽ കുന്നിടിച്ച് മണ്ണെടുക്കുന്നത് തഹസിൽദാർ തടഞ്ഞു

വേളം: വലകെട്ടിൽ റോഡുപണിക്ക് കുന്നിടിച്ച് മണ്ണെടുക്കുന്നത് തഹസിൽദാർ തടഞ്ഞു. പി.എം.ജി.എസ്.വൈ പദ്ധതിയിൽ നിർമിക്കുന്ന പൊയിൽമുക്ക്-വലകെട്ട്-ഒളോടിത്താഴ റോഡിനുള്ള മണ്ണാണ് വലകെട്ടിലെ കുന്നിടിച്ച് ശേഖരിക്കുന്നത്. അനുമതിയില്ലാതെ മണ്ണെടുക്കുന്നതായി പരാതി ലഭിച്ചതിനാലാണ് തടഞ്ഞതെന്ന് വടകര താലൂക്ക് തഹസിൽദാർ പറഞ്ഞു. നേരത്തെ കല്ലുവെട്ടി നിരപ്പായ കുന്നി​െൻറ അവശേഷിച്ച ഭാഗമാണ് മണ്ണെടുത്ത് താഴ്ത്തുന്നത്. കുന്നിടിച്ച മണ്ണുമാന്തിക്കും കടത്തിയ ടിപ്പറുകൾക്കും പിഴ ചുമത്തുമെന്ന് തഹസിൽദാർ പറഞ്ഞു. മണ്ണെടുക്കണമെങ്കിൽ അനുമതി വാങ്ങണമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.