തണ്ണീർപന്തൽ: ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ ദത്ത് ഗ്രാമമായ ആയഞ്ചേരി പഞ്ചായത്തിലെ നാലാംവാർഡായ തണ്ണീർപന്തലിൽ സാമൂഹിക സാമ്പത്തിക സർവേ നടത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ഗ്രാമത്തിെൻറ വികസന ആവശ്യങ്ങൾ തിരിച്ചറിയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർവേ സംഘടിപ്പിച്ചത്. 335 വീടുകളിലെയും സർവേ വിവരങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയാറാക്കി ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് വിദ്യാർഥികൾ സമർപ്പിക്കും. ഗ്രാമത്തിൽ പുറമെനിന്നുള്ള ഏജൻസികളുടെ സഹായം ലഭ്യമാക്കാനും എൻ.എസ്.എസ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സർവേയുടെ ഉദ്ഘാടനം വാർഡ് മെംബർ റസിയ വെള്ളിലാട്ട് നിർവഹിച്ചു. പ്രോഗ്രാം ഓഫിസർ പി.പി. ഷാഹിദ് അധ്യക്ഷത വഹിച്ചു. ബി.എസ്. അനാമിക സ്വാഗതവും തൻസീറ നന്ദിയും പറഞ്ഞു. അറിയിപ്പ് പുറമേരി: പുറമേരി പഞ്ചായത്തിൽ അടവാക്കാനുള്ള കെട്ടിടനികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ ഡിസംബർ 15നകം അടച്ച് ജപ്തി, േപ്രാസിക്യൂഷൻ നടപടികൾ ഒഴിവാക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.