സീറോ വേസ്​റ്റ്​ പദ്ധതി; വടകരയിൽ പാഴ്വസ്​തു ശേഖരണത്തിനായി 'ഹരിത കർമസേന'

വടകര: നഗരസഭ മാലിന്യനിർമാർജനത്തി‍​െൻറ ഭാഗമായി 'ഹരിത കർമസേന' നിലവിൽ വന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു. വടകര നഗരസഭയിലെ കുടുംബശ്രീകളിൽനിന്നും അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് കർമസേനയിലെ പ്രോജക്ട് എക്സിക്യൂട്ടീവ്സിനെ തെരഞ്ഞെടുത്തത്. നഗരസഭയിലെ മുഴുവൻ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യം ഇവർ മുഖേന ശേഖരിച്ച് സംസ്കരണത്തിന് വിധേയമാക്കും. വീടുകളിൽനിന്നും യൂസർ ഫീയായി ഓരോ മാസവും 50 രൂപയും സ്ഥാപനങ്ങളിൽനിന്നും മാലിന്യത്തി‍​െൻറ അളവ്, കെട്ടിടത്തി‍​െൻറ വിസ്തീർണ്ണം എന്നിവ കണക്കാക്കി ഓരോ മാസവും 100 രൂപ ഈടാക്കും. ഇതി​െൻറ ഭാഗമായി ഡിസംബർ ഒന്നു മുതൽ വാർഡ് തലത്തിൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. വീടുകളിൽനിന്നും മാസം തോറും സ്ഥാപനങ്ങളിൽനിന്നും ആഴ്ചയിൽ, രണ്ടാഴ്ചയിൽ, മാസത്തിൽ എന്നിങ്ങനെ അജൈവ മാലിന്യത്തി‍​െൻറ അളവ് അനുസരിച്ച് ശേഖരണം നടത്തും. ഇതിനായുള്ള സ്ഥാപന സന്ദർശനം ഡിസംബർ 20നകം പൂർത്തിയാക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. കർമസേന േപ്രാജക്ട് എക്സിക്യൂട്ടീവുകൾക്ക് പ്രാഥമിക പരിശീലനം ആരംഭിച്ചു. തുടർന്നുള്ള ദിവസങ്ങളിലും പരിശീലനം നൽകുമെന്നും അധികൃതർ അറിയിച്ചു. നഗരസഭ ഹാളിൽ നടന്ന പരിപാടി ചെയർമാൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ. ദിവാകരൻ, കൗൺസിലർമാരായ കെ.പി. ബിന്ദു, പി. അശോകൻ, പി. ഗിരീശൻ, എം. ബിജു, സി.ഡി.എസ് ചെയർപേഴ്സൻമാരായ എം. രമണി, വി.ടി. സുമ, പ്രോജക്ട് ഓഫിസർ ഉഷാ കുമാരി, ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാബു എന്നിവർ സംസാരിച്ചു. മണലിൽ മോഹനൻ, ടി.പി. ബിജു എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.