വിലങ്ങാട് വലിയ പാനോത്ത് മാവോവാദി സാന്നിധ്യം: തണ്ടർബോൾട്ടും പൊലീസും റെയ്ഡ് നടത്തി

നാദാപുരം: വിലങ്ങാട് വലിയ പാനോത്ത് വനമേഖലയിൽ മാവോവാദി സാന്നിധ്യത്തെതുടർന്ന് തണ്ടർബോൾട്ടും പൊലീസും വനമേഖലയിൽ തിരച്ചിൽ നടത്തി. കണ്ണവം, വയനാട് വനമേഖലയോട് ചേർന്നുകിടക്കുന്ന മേഖലയാണ് പാനോം. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് സ്ത്രീകളടങ്ങുന്ന അഞ്ചംഗ സായുധസംഘത്തെ വനത്തിൽ വിറക് ശേഖരിക്കാനെത്തിയ നാട്ടുകാർ കാണുന്നത്. രണ്ടു ദിവസവും വൈകുന്നേരമാണ് ഇവരെ നാട്ടുകാർ കാണുന്നത്. നാട്ടുകാരെ കണ്ടതിനെത്തുടർന്ന് അഞ്ചംഗസംഘം ഉൾവനത്തിലേക്ക് നീങ്ങിയെന്ന് ദൃക്സാക്ഷികൾ പൊലീസിനു മൊഴിനൽകി. വയനാട് ജില്ല കേന്ദ്രീകരിച്ച് ശക്തമായ പൊലീസ് നിരീക്ഷണം നടക്കുന്നതിനിടയിലാണ് മാവോവാദികൾ കോഴിക്കോട് ജില്ലയുടെ അതിർത്തിമേഖലയിൽ എത്തിയതായി റിപ്പോർട്ട് വന്നത്. ഇതേത്തുടർന്ന് നാദാപുരം സി.ഐയുടെ നേതൃത്വത്തിൽ െപാലീസും പത്തംഗ തണ്ടർബോൾട്ട് സംഘവും വനമേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ആഴ്ചകൾക്കുമുമ്പ് കണ്ണൂർ റേഞ്ച് ഐ.ജി മഹിപാൽ യാദവി​െൻറ നേതൃത്വത്തിലുള്ള സംഘം വിലങ്ങാട് വനമേഖലയിലും കണ്ണൂർ ജില്ല അതിർത്തികളും സന്ദർശിച്ച് സുരക്ഷ ഉറപ്പുവരുത്തിയതിനു പിന്നാലെയാണ് സമീപപ്രദേശത്ത് മാവോയിസ്റ്റുകൾ സാന്നിധ്യമറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.