ഓഖി ചുഴലിക്കാറ്റ്; ​ജില്ലയിൽ ജാഗ്രത നിർദേശം, കൺേട്രാൾ റൂം തുറന്നു

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും ഓഖി ചുഴലിക്കാറ്റ് ശക്തമാവാൻ സാധ്യതയുള്ളതിനാലും ജില്ലയിൽ കലക്ടർ ജാഗ്രത നിർദേശം നൽകി. എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം തുറന്നിട്ടുണ്ട്. ആരോഗ്യവകുപ്പ്, ഫയർ ഫോഴ്സ്, െപാലീസ്, കെ.എസ്.ഇ.ബി എന്നി വിഭാഗങ്ങൾക്ക് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലോരത്ത് വിനോദ സഞ്ചാരത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകി. വൈദ്യുതി തടസ്സം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മൊബൈൽ ഫോൺ, എമർജൻസി ലൈറ്റ് എന്നിവ ചാർജ് ചെയ്തു സൂക്ഷിക്കണം. വാഹനങ്ങൾ മരങ്ങൾക്ക് കീഴെ നിർത്തരുതെന്നും മരങ്ങൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും ജാഗ്രത പുലർത്തണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി. ബേപ്പൂർ ഫിഷറിസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 0495 -2414074, 9496007038. ഗതാഗത നിരോധനം കോഴിക്കോട്: മലപുറം-തലയാട് റോഡിൽ കട്ടിപ്പാറ മുതൽ തലയാടുവരെ റോഡി​െൻറ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി കോഴിക്കോട്: നബിദിനം പ്രമാണിച്ച് കേന്ദ്രീയ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.