​്ഡി.ഡി.ഇ ഒാഫിസിനുമുന്നിൽ പ്രതിഷേധനൃത്തവും പാട്ടുമായി വിദ്യാർഥികൾ

കോഴിക്കോട്: വേദിയിൽ അധികൃതർ അവഗണിച്ചപ്പോൾ വിദ്യാർഥികൾ പൊതുവേദിയിൽ കലാപ്രകടനം നടത്തി പ്രതിഷേധിച്ചു. ചേവായൂർ ഉപജില്ല കേലാത്സവത്തിൽ അർഹമായ അംഗീകാരം കിട്ടിയില്ലെന്നും ക്രമക്കേട് നടത്തിയെന്നും ആരോപിച്ചാണ് വിദ്യാർഥികർ ഡി.ഡി.ഇ ഒാഫിസിനുമുന്നിൽ കലാപ്രകടനം നടത്തി പ്രതിഷേധിച്ചത്. ഉപജില്ല കലോത്സവത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾ അപ്പീൽ ഹിയറിങ്ങിനുപോലും പെങ്കടുക്കാതെ ഉപജില്ലയിൽ മത്സരിച്ച് ജില്ലതല യോഗ്യത നേടിയത് ബന്ധപ്പെട്ടവരുടെ സ്വാധീനവും ക്രമക്കേടും മൂലമാണെന്ന് കാണിച്ച് വിദ്യാർഥികൾ ഡി.ഡിക്ക് പരാതി നൽകിെയങ്കിലും പരിഹാരമില്ലാത്തതിനാലാണ് വ്യാഴാഴ്ച രാവിലെ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചത്. സബ്ജില്ലയിലെ വിവിധ സ്കൂളുകളിലെ മുന്നൂറോളം വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധപരിപാടിയിൽ പെങ്കടുത്തു. ശ്രീകണ്േഠശ്വര ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം ഡി.ഡി ഒാഫിസിനു മുന്നിലെത്തി വിദ്യാർഥികൾ കലാപ്രകടനം നടത്തി. തിരുവാതിരകളി, നാടൻപാട്ട്, മോഹിനിയാട്ടം, ഭരതനാട്യം, കഥാപ്രസംഗം, സംഘഗാനം എന്നിവ അവതരിപ്പിച്ചു. കലോത്സവത്തിലെ അപ്പീലുകൾ വെള്ളിയാഴ്ച മുതൽ പരിഗണിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.