സംവരണം സാമ്പത്തിക പാക്കേജല്ല ^കുട്ടി അഹമ്മദ്കുട്ടി

സംവരണം സാമ്പത്തിക പാക്കേജല്ല -കുട്ടി അഹമ്മദ്കുട്ടി കോഴിക്കോട്: സംവരണത്തി​െൻറ യാഥാര്‍ഥ്യം മനസ്സിലാക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക വിഭാഗങ്ങള്‍ക്കായി പുതുതായി കൊണ്ടുവരുന്ന സാമ്പത്തിക സംവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുന്‍മന്ത്രിയുമായ കുട്ടി അഹമ്മദ്കുട്ടി. സംവരണം എന്നത് ഒരു സാമ്പത്തിക പാക്കേജായി അവതരിപ്പിക്കേണ്ടതല്ല. അത് ദാരിദ്ര്യനിർമാര്‍ജന പദ്ധതിയോ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വീണുകിട്ടിയ ഭിക്ഷയോ അല്ലെന്നും സര്‍ക്കാര്‍ തീരുമാനം ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് മാലബാര്‍ ചേംബര്‍ ഹാളില്‍ 'സംവരണം അധികാരപക്ഷ നിര്‍വചനങ്ങള്‍ തിരുത്തുക' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാവേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാഥാർഥ്യങ്ങള്‍ കാണാതെ സാമൂഹികനീതിയുടെ പേരില്‍ അവകാശങ്ങളെ ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അസി. പ്രഫ. എം.ബി. മനോജ് പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ. ഫിറോസ്, എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസല്‍ ഗഫൂര്‍, മാധ്യമപ്രവര്‍ത്തകന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എന്നിവർ സംസാരിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. നവാസ് സ്വാഗതവും ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ നന്ദിയും പറഞ്ഞു. ശരീഫ് വടക്കയില്‍, നിഷാദ് കെ. സലീം, കെ.കെ.എ. അസീസ്, കെ.എം. ഫവാസ്, കെ.ടി. റഊഫ്, പി.കെ. നവാസ്, റഷീദ് മേലാറ്റൂര്‍, സുബൈര്‍ തെക്കയില്‍, എ.പി. അബ്ദുസ്സമദ്, സി.കെ. നജാഫ്, എ.പി. അബ്ദുസ്സമദ്, അഫ്‌സല്‍ യൂസുഫ്, അല്‍താഫ് സുബൈര്‍, ശറഫുദ്ദീന്‍ പിലാക്കല്‍, ലത്തീഫ് തുറയൂര്‍, നജ്മ തബ്ഷീറ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.