മുനീബ് അനുസ്മരണസമ്മേളനം ഞായറാഴ്ച

തേഞ്ഞിപ്പലം: സാമൂഹിക, ജീവകാരുണ്യപ്രവർത്തകൻ പാണമ്പ്ര കന്യാവിൽ എ.പി. മുനീബി​െൻറ അനുസ്മരണസമ്മേളനം ഞായറാഴ്ച നടക്കും. ജനസേവനരംഗത്തും കായികമേഖലയിലും സജീവമായിരുന്ന മുനീബ് (36) അർബുദബാധയെതുടർന്ന് ഒക്ടോബർ 18നാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരക്ക് കെ.എഫ്.സി കുറുങ്കാടി​െൻറ ആഭിമുഖ്യത്തിൽ ചേളാരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിക്കും. വി.പി.സെയ്ത് മുഹമ്മദ് നിസാമി അനുസ്മരണപ്രഭാഷണം നടത്തും. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ്, പാണമ്പ്ര മഹല്ല് ഖത്തീബ് മുഹമ്മദ് ബാഖവി ഒഴുകൂർ തുടങ്ങിയവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.