photo: kerala kaumara samelanam.jpg ടീന്‍ ഇന്ത്യ കേരള കൗമാര സമ്മേളനം തീം ജമാഅത്തെ ഇസ്ലാമി കേരള അമീറും ടീന്‍ഇന്ത്യയുടെ മുഖ്യരക്ഷാധികാരിയുമായ എം.ഐ. അബ്ദുല്‍അസീസ് ടീന്‍ഇന്ത്യ കൂട്ടുകാര്‍ക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു കോഴിക്കോട്: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘടനയായ ടീന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന കേരള കൗമാര സമ്മേളനം ഏപ്രിലില്‍ മലപ്പുറത്തു നടക്കും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങള്‍ സമ്മേളനത്തില്‍ സംബന്ധിക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്യും. ആറു വേദികളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രഭാഷണങ്ങളും കലാ അവതരണങ്ങളും പ്രായോഗിക പരിശീലനങ്ങളും പ്രദര്‍ശനങ്ങളും ഉണ്ടാകും. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്ന് തെരഞ്ഞെടുത്ത ആയിരത്തോളം വിദ്യാര്‍ഥികളാണ് പ്രതിനിധികളായി പങ്കെടുക്കുക. അവസാന ദിവസം നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഗമം നടക്കും. 'നന്മയുടെ ലോകം ഞങ്ങളുടേത്' എന്നാണ് സമ്മേളനത്തിെൻറ പൊതു പ്രമേയം. സമ്മേളനത്തിെൻറ തീം പ്രകാശനം ജമാഅത്തെ ഇസ്ലാമി കേരള അമീറും ടീന്‍ഇന്ത്യയുടെ മുഖ്യരക്ഷാധികാരിയുമായ എം.ഐ. അബ്ദുല്‍അസീസ് ടീൻ ഇന്ത്യ കൂട്ടുകാര്‍ക്ക് നൽകി പ്രകാശനം ചെയ്തു. ടീന്‍ഇന്ത്യ രക്ഷാധികാരി അബ്ബാസ് വി കൂട്ടിൽ, സമ്മേളന ജനറല്‍ കണ്‍വീനര്‍ ജലീല്‍ തൃശൂര്‍, പ്രചാരണ വിഭാഗം കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാല്‍ വടകര, ഓഫിസ് സെക്രട്ടറി ഷംസുദ്ദീന്‍ വേളം എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.