'മേപ്പയൂരിൽ സമാധാനാന്തരീക്ഷം നിലനിർത്തണം'

മേപ്പയൂർ: മേപ്പയൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരുടെയും ഭാഗത്തുനിന്നും പൂർണ സഹകരണം ഉണ്ടാകണമെന്ന് ജനതാദൾ-യു ജില്ല വൈസ് പ്രസിഡൻറ് ഭാസ്കരൻ കൊഴുക്കല്ലൂർ ആവശ്യപ്പെട്ടു. ജനതാദൾ-യു മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയും സംഭവത്തിൽ അപലപിച്ചു. പ്രസിഡൻറ് പി. ബാലൻ അധ്യക്ഷത വഹിച്ചു. സുനിൽ ഓടയിൽ, വി.പി. ധാനിഷ്, നിഷാദ് പൊന്നങ്കണ്ടി, ടി.ഒ. ബാലകൃഷ്ണൻ, വി.പി. മോഹനൻ എന്നിവർ സംസാരിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് ശാന്തി സേന സംസ്ഥാന കൗൺസിലംഗം കുഞ്ഞോത്ത് രാഘവൻ അഭ്യർഥിച്ചു. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടാകണമെന്ന് വിളയാട്ടൂരിൽ ചേർന്ന 16-ാം വാർഡ് യൂത്ത് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ഷഹീർ കീഴലാട്ട് അധ്യക്ഷത വഹിച്ചു. കെ.കെ. അനുരാഗ്, എം. അജിത് എന്നിവർ സംസാരിച്ചു. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തണമെന്നും കോൺഗ്രസ് നേതാവ് സി.പി. നാരായണൻ, കർഷക കോൺഗ്രസ് നേതാവ് സി.എം. ബാബു എന്നിവർ ആവശ്യപ്പെട്ടു. സി.പി.ഐയുടേത് ജനപക്ഷ രാഷ്ട്രീയം- -കാനം മേപ്പയൂർ: സി.പി.ഐ ഉയർത്തിപ്പിടിക്കുന്നത് ജനപക്ഷ രാഷ്ട്രീയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എം.കെ. കുഞ്ഞിരാമ​െൻറ സ്മാരകമായി പണിതീർത്ത സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ ഫോട്ടോ അനാച്ഛാദനം ചെയ്തു. ആർ. ശശി പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ അംഗം എം. നാരായണൻ, ഇ. കുഞ്ഞിരാമൻ, എ.കെ. ചന്ദ്രൻ, എം.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.കെ. ബാലൻ സ്വാഗതവും ബാബു കൊളക്കണ്ടി ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.