പേരാമ്പ്ര: സി.പി.എം-മുസ്ലിംലീഗ് സംഘർഷം നിലനിൽക്കുന്ന വാളൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷിയോഗ തീരുമാനം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിദ്വേഷ ജനകമായ പോസ്റ്റുകൾ നിയന്ത്രിക്കുന്നതിന് നടപടി കൈക്കൊള്ളാൻ പേരാമ്പ്ര സി.ഐ ഓഫിസിൽ വിളിച്ചുചേർത്ത സർവകക്ഷി സമാധാന യോഗത്തിൽ ധാരണയായി. വാളൂർ, കക്കാട്, ചാലിക്കര എന്നിവിടങ്ങളിൽ നടന്ന അക്രമസംഭവങ്ങളെ യോഗം അപലപിച്ചു. വാളൂരിൽ സമാധാനയോഗം വിളിച്ചുചേർക്കാനും കേസ് റജിസ്റ്റർ ചെയ്ത് പ്രതികളെ ഉടൻ പിടികൂടാനും തീരുമാനമായി. രാത്രി 10നുശേഷം സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ കസ്റ്റഡിയിലെടുക്കും. വാഹനപരിശോധന കർശനമാക്കും. ഇലക്ട്രിക് പോസ്റ്റുകളിലെ പോസ്റ്റർ പ്രചാരണം തടയും. നാദാപുരം ഡിവൈ.എസ്.പി വി.കെ. രാജു അധ്യക്ഷത വഹിച്ചു. സി.ഐ കെ.പി. സുനിൽ കുമാർ സ്വാഗതം പറഞ്ഞു. പി.എം. കുഞ്ഞിക്കണ്ണൻ, എസ്.കെ. അസൈനാർ, സി.പി.എ. അസീസ്, എൻ.പി. ബാബു, കെ.കെ. മൂസ, എ.കെ. ചന്ദ്രൻ, രാജൻ മരുതേരി, കെ. വത്സരാജ്, കെ.കെ രാജൻ, പി.എം. പ്രകാശൻ, പി.കെ. അജീഷ്, ഗോപാലകൃഷ്ണൻ തണ്ടോറ പാറ, ടി.കെ. ഇബ്രാഹിം, ആർ.കെ. മുനീർ, ടി.പി. നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.