നന്തിബസാർ: പള്ളിക്കര പുളിയുള്ളതില്‍ പള്ളിയില്‍ മജ്ലിസുസ്സഖാഫത്തുൽ ഇസ്ലാമിയ ഇരുപതാം വാര്‍ഷികവും മജ്ലിസുന്നൂർ മൂന്നാം വാര്‍ഷികവും ജനുവരി രണ്ടു മൂന്ന് ദിവസങ്ങളിൽ എം. മുഹമ്മദ് മുസ്ലിയാര്‍ നഗറിൽ നടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ മുഖ്യരക്ഷാധികാരിയും പി. നസീർ ദാരിമി കണ്ടിയിൽ, അഷറഫ് നടുക്കണ്ടി സ്വാദിഖ്, പി.കെ. നാസർ മുസ്ലിയാർ രക്ഷാധികാരിയായും, ഒ.കെ. ഫൈസൽ (ചെയർ), ടി.പി. കുഞ്ഞിമൊയ്തീൻ (കൺ), പി. മൂസ, സി. ലത്തീഫ്, പി. നസീർ (വൈ. ചെയര്‍), മാതവഞ്ചേരി ഫൈസൽ, ടി.പി. ജാസിദ്, പി.കെ. മുനീർ (ജോ. കൺവീ), പി. അബൂബക്കർ (ട്രഷ) എന്നിവർ അടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു. പി.കെ. നസീർ ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. ഒ.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ടി.പി. കുഞ്ഞി മൊയ്തീൻ, എം. അസയിനാർ, പി. ഫാരിസ്, എം. ശാക്കിർ എന്നിവർ സംസാരിച്ചു. ആവേശമായി തിക്കോടി പഞ്ചായത്ത് സെവൻസ് ഫുട്ബാൾ തിക്കോടി: എഫ്.സി ജിംഖാനയും 14ാം വാർഡ് യൂത്ത്ലീഗ് കമ്മിറ്റിയും സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ മത്സരം ആവേശമായി. തിക്കോടി പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി ഡിസംബർ 21, 22, 23 തീയതികളിൽ സംഘടിപ്പിക്കുന്ന സമ്മേളന പ്രചാരണത്തിെൻറ ഭാഗമായാണ് ഫുട്ബാൾ ടൂർണമെൻറ് നടത്തിയത്. ജില്ല മുസ്‌ലിം യൂത്ത്ലീഗ് വൈസ് പ്രസിഡൻറ് ഒ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്‌തു. എം.കെ. ഷഫീഖ്, കെ.വി. സഫീർ, ഹാഷിം കോയ മൻസൂർ ലക്ഷംവീട്, എ.വി. സലീം, ഷഫീഖ് ലക്ഷം വീട്, നൗഫൽ ജിംഖാന എന്നിവർ പങ്കെടുത്തു. ഫൈനലിൽ ജിംഖാന തിക്കോടി ജേതാക്കളായി. ഫൈനൽ മത്സരം കൊയിലാണ്ടി മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡൻറ് വി.പി. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.