പയ്യോളി: തുറയൂർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിന് സമാപനം. എൽ.പി വിഭാഗത്തിൽ ചെറുവണ്ണൂർ എ.എൽ.പി, യു.പി വിഭാഗത്തിൽ കണ്ണോത്ത് യു.പി, തൃക്കോട്ടൂർ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ പയ്യോളി ഹയർ സെക്കൻഡറി എന്നി സ്കൂളുകൾ ഒാവറോൾ കിരീടം നേടി. അറബിക് കലോത്സവത്തിൽ യു.പി വിഭാഗത്തിൽ മുയിപ്പോത്ത് എം.യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ മേപ്പയൂർ ഹയർ സെക്കൻഡറി, എൽ.പി വിഭാഗത്തിൽ പയ്യോളി സൗത്ത് എം.എൽ.പിയും കിരീടംനേടി. സംസ്കൃതം കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മേപ്പയൂർ ഹൈസ്കൂളും യു.പി വിഭാഗത്തിൽ ജി.എച്ച്.എസ് ചെറുവണ്ണൂരും ജേതാക്കളായി. സമാപനസമ്മേളനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ അധ്യക്ഷത വഹിച്ചു. ലോഗോ ഡിസൈനർ എം.കെ. സദാനന്ദന് മേലടി എ.ഇ.ഒ യു. വിജയൻ ഉപഹാരം നൽകി. എൻ.സി. പത്മനാഭൻ, എ.കെ. ഗിരിജ, മുഹമ്മദ് ഇർഫാൻ, പി.ടി. ശശി, കെ. മുഹമ്മദലി, ഇ.കെ. ബാലകൃഷ്ണൻ, വെട്ടുകാട്ടിൽ അബ്ദുല്ല, മധു മാവുള്ളതിൽ, കെ.ടി. ഹരീഷ്, എം.പി. ഷിബു എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് പി. അശോകൻ സ്വാഗതവും ആർ.പി. ഷോബിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.