നന്തിബസാർ: അക്കാദമിക രംഗത്ത് മികച്ച ഭിന്നശേഷിവിദ്യാലയത്തിനുള്ള സംസ്ഥാന ബാലാവകാശ കമീഷൻ അവാർഡ് ലഭിച്ച പുറക്കാട് ശാന്തിസദനം സ്കൂൾ േഫാർ ഡിഫറൻറ്ലി ഏബിൾഡിന് നാടിെൻറ അനുമോദനപ്രവാഹം. സംസ്ഥാനത്തെ മികച്ച അഞ്ച് ഭിന്നശേഷി സ്കൂളുകളിൽ മലബാറിൽ നിന്നുള്ള ഏക സ്ഥാപനമാണിത്. കഴിഞ്ഞ ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിൽ നിന്നാണ് സംസ്ഥാന ബാലാവകാശ കമീഷൻ പുരസ്കാരം ഏറ്റുവാങ്ങിയത്. പുറക്കാട് വിദ്യാസദനം എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ഏഴ് വർഷമായി തിക്കോടി പഞ്ചായത്തിലെ പുറക്കാട് പ്രവർത്തിക്കുന്ന ശാന്തിസദനത്തിൽ ഇപ്പോൾ ഭിന്നശേഷിക്കാരായ നൂറിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. സംസ്ഥാനത്തെ മികച്ച ഭിന്നശേഷി വിദ്യാലയമാക്കാൻ മുഖ്യപങ്ക് വഹിച്ച പ്രധാനാധ്യാപിക മായയുടെ നേതൃത്വത്തിലുള്ള അധ്യാപകരെയും സ്റ്റാഫിനെയും വിദ്യാസദനം മാനേജ്മെൻറ് അനുമോദിച്ചു. അനുമോദനസംഗമം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഹബീബ് മസ്ഊദ് അധ്യക്ഷത വഹിച്ചു. അധ്യാപകർക്കും സ്റ്റാഫിനുമുള്ള ഉപഹാരം കെ. ദാസൻ എം.എൽ.എ യിൽ നിന്ന് പ്രധാനാധ്യാപിക മായ ഏറ്റുവാങ്ങി. പി.വി. ഇബ്രാഹിം, ടി.പി. അബ്ദുൽ അസീസ്, എം.ടി. അഷ്റഫ്, അബ്ദുൽ മജീദ് തണൽ, വി.കെ. അബ്ദുലത്തീഫ്, പി.ടി.എ പ്രസിഡൻറ് വത്സല എന്നിവർ സംസാരിച്ചു. ശാന്തിസദനം സ്കൂൾ മാനേജർ പി.എം. അബ്ദുൽ സലാം ഹാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനജ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.