*തുടർച്ചയായ ഹർത്താലുകൾക്കെതിരെ വ്യാപക പ്രതിഷേധം മേപ്പയൂർ: മൂന്നു ദിവസങ്ങളായി തുടരുന്ന സി.പി.എം-ലീഗ് സംഘർഷത്തിന് അയവ്. കനത്ത പൊലീസ് പിക്കറ്റിങ്ങും ഡിവൈ.എസ്.പി പ്രേംരാജിെൻറ ആക്രമണങ്ങൾക്കെതിരായ കർശന നിലപാടും സംഘർഷാവസ്ഥക്ക് അയവുണ്ടാക്കുന്നതിന് സഹായകമായി. ഇതിനിടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തുടർച്ചയായ ഹർത്താലുകൾക്കെതിരെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും വ്യാപകമായ പ്രതിഷേധമുയർന്നു. ലീഗ് ഓഫിസ് തകർത്തതിനെതിരെ യു.ഡി.എഫ് നടത്തിയ ഹർത്താൽ സമാധാനപരമായിരുന്നു. ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന മനുഷ്യാവകാശ ലംഘനം നടത്തുന്ന ഹർത്താലുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ മേപ്പയൂർ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. വിജയൻ വിളയാട്ടൂർ, എ.കെ. ജനാർദനൻ, മീന ശ്രീധരൻ, കീഴന നാരായണൻ, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.