പേരാമ്പ്ര: എരവട്ടൂർ ജനകീയ വായനശാലയുടെ നേതൃത്വത്തിൽ 'ശാസ്ത്രവും ജീവിതവും' എന്ന വിഷയത്തിൽ പഠനക്ലാസ് നടത്തി. പ്രസാദ് കൈതക്കൽ മുഖ്യപ്രഭാഷണം നടത്തി. ഇ.എം. ബാബു അധ്യക്ഷത വഹിച്ചു. പി. ബാലൻ അടിയോടി, ടി.എം. ബാലകൃഷ്ണൻ, വനജ നാരായണൻ, കെ. രാധാകൃഷ്ണൻ, കെ.പി. സത്യൻ, വി. ശശികുമാർ എന്നിവർ സംസാരിച്ചു. ട്രഷറിക്കു മുന്നിൽ ധർണ പേരാമ്പ്ര: അവശ്യ ബില്ലുകൾ ഉൾപ്പെടെ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന തരത്തിലുള്ള ട്രഷറി സ്തംഭനത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ പേരാമ്പ്ര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറിയിലേക്ക് ധർണ നടത്തി. ജില്ല സെക്രട്ടറി ശശികുമാർ കാവട്ട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.കെ. ദിനേശൻ, എം.ടി. ജിതേഷ്, പി.എം. അനീഷ്, എ. സതീശൻ, സലാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.