ആക്രമണത്തിൽ പങ്കില്ല ^സി.പി.എം

ആക്രമണത്തിൽ പങ്കില്ല -സി.പി.എം പേരാമ്പ്ര: കക്കാട് മുസ്ലിം ലീഗ് ഓഫിസിനുനേരെ നടന്ന ആക്രമണത്തിൽ സി.പി.എമ്മിന് പങ്കില്ലെന്നും സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ പിടികൂടണമെന്നും സി.പി.എം പേരാമ്പ്ര ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഓഫിസ് അക്രമത്തി​െൻറ മറവിൽ അഴിഞ്ഞാടാനാണ് മുസ്ലിം ലീഗി​െൻറ നീക്കമെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കേണ്ടിവരുമെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനുപകരം കുറ്റമെല്ലാം സി.പി.എമ്മി​െൻറ മേൽ കെട്ടിവെക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ലോക്കൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.