എകരൂല്‍: തലയാട് മേഖലയില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ കനത്തകാറ്റില്‍ വ്യാപകകൃഷിനാശം. പടിക്കല്‍വയല്‍, ചീടിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് കൃഷിനാശമുണ്ടായത്. വയലട, ചുരത്തോട്, ഒരേങ്കാകുന്ന് ഭാഗങ്ങളിലും വാഴകൃഷി വ്യാപകമായി നശിച്ചിട്ടുണ്ട്. എസ്റ്റേറ്റ്മുക്ക് കക്കയം റോഡില്‍ പടിക്കല്‍വയല്‍ മരുതിന്‍ചുവട്ടില്‍ തെങ്ങ് കടപുഴകി ബൈക്ക് യാത്രികന് പരിക്കേറ്റു. മണിച്ചേരി സ്വദേശി കൊച്ചുപറമ്പില്‍ സെബാസ്റ്റ്യനാണ് (58) പരിക്കേറ്റത്. രാവിലെ എേട്ടാടെ വീട്ടില്‍നിന്ന്‍ താമരശ്ശേരി ഭാഗത്തേക്ക് ജോലിക്ക് പോകവെ കനത്തകാറ്റില്‍ തെങ്ങ് ബൈക്കിന്മുകളിലേക്ക് വീഴുകയായിരുന്നു. ബൈക്കില്‍നിന്ന് തെറിച്ചുവീണാണ് ഇയാൾക്ക് പരിക്കേറ്റത്. സെബാസ്റ്റ്യനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾ സഞ്ചരിച്ച ബൈക്ക് പാേട തകർന്നിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതല്‍ പ്രദേശത്ത് കനത്ത കാറ്റ് വീശിയതായി പ്രദേശവാസികള്‍ പറഞ്ഞു. ചീടിക്കുഴിയില്‍ തെങ്ങ് മുറിഞ്ഞുവീണ് മദ്റസ വിദ്യാര്‍ഥികള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. നടന്നുപോവുകയായിരുന്ന മദ്റസ വിദ്യാർഥികളുടെ ഏതാനും മീറ്റര്‍ അകലെയാണ് ഇവിടെ തെങ്ങ് മുറിഞ്ഞുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.