സി.പി.എം ആക്രമണം പാർട്ടിയിലെ വിഭാഗീയത മറച്ചുവെക്കാൻ -മുസ്‌ലിം ലീഗ് പേരാമ്പ്ര: പാർട്ടി സമ്മേളനങ്ങളിൽ ആളിക്കത്തിയ വിഭാഗീയതയും ചേരിപ്പോരും മറച്ചു പിടിക്കാനാണ് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മേപ്പയൂർ, കീഴ്പ്പയൂർ, നരക്കോട്, വാളൂർ, കക്കാട്, ചാലിക്കര തുടങ്ങിയ പ്രദേശങ്ങളിൽ സി.പി.എമ്മുകാർ മുസ്‌ലിം ലീഗ് പ്രവർത്തകരെ ആക്രമിക്കുകയും ലീഗ് ഓഫിസുകൾ തകർക്കുകയും ചെയ്യുന്നതെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി. അക്രമത്തിനെതിരെ ജനകീയ പ്രതിരോധത്തിന് മുസ്‌ലിം ലീഗ് നേതൃത്വം നൽകും. എസ്.കെ. അസൈനാർ അധ്യക്ഷത വഹിച്ചു. സി.പി.എ. അസീസ്, കല്ലൂർ മുഹമ്മദലി, ടി.കെ. ഇബ്രാഹിം, എം.കെ. അബ്ദുറഹ്മാൻ, ഒ. മമ്മു, ടി.പി. മുഹമ്മദ്, വി. മുജീബ്, ആർ.കെ. മുനീർ, ടി.കെ.എ. ലത്തീഫ്, ടി.പി. നാസർ, പുതുക്കുടി അബ്ദുറഹ്മാൻ, ഇ. ഷാഹി എന്നിവർ സംസാരിച്ചു. കക്കാട് മുസ്ലിം ലീഗ് ഓഫിസിനു നേരെ ബോംബേറ്; ചാലിക്കര ഓഫിസിന് കല്ലേറ് പേരാമ്പ്ര: കക്കാട് ശാഖ മുസ്ലിം ലീഗ് ഓഫിസിനു നേരെ വ്യാഴാഴ്ച പുലർച്ചെ ബോംബേറ്. ഫർണിച്ചറുകൾ, ഗ്ലാസ്, മേൽക്കൂരയുടെ അലൂമിനിയം ഷീറ്റ് എന്നിവക്ക് നാശം സംഭവിച്ചു. ഓഫിസിൽ പ്രവർത്തിക്കുന്ന തയ്യൽ പരിശീലന കേന്ദ്രത്തിനും കേടുപാട് സംഭവിച്ചു. ചാലിക്കര മുസ്ലിം ലീഗ് ഓഫിസിനുനേരെ കല്ലേറും ഉണ്ടായി. സമീപ പ്രദേശമായ വാളൂരിൽ മുസ്ലിം ലീഗ്-സി.പി.എം സംഘർഷം നിലനിൽക്കുന്നുണ്ട്. കക്കാട്ടെ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന പാതയിൽ സ്റ്റീൽ ഇന്ത്യ മുതൽ പുതിയ പെട്രോൾ പമ്പുവരെ മുസ്ലിം ലീഗ് വ്യാഴാഴ്ച ഹർത്താൽ നടത്തി. ഒാഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും യൂത്ത് ലീഗും പേരാമ്പ്രയിൽ പ്രകടനം നടത്തി. എസ്.കെ. അസൈനാർ, രാജൻ മരുതേരി, സി.പി.എ. അസീസ്, പി.കെ. രാഗേഷ് എന്നിവർ യു.ഡി.എഫ് പ്രകടനത്തിന് നേതൃത്വം നൽകി. യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിന് മൂസ കോത്തമ്പ്ര, ആർ.കെ. മുഹമ്മദ്, കെ.പി. റസാഖ്, കെ.പി. മുഹമ്മദ്, സി.കെ. മുനീബ്, കെ.പി. നിയാസ്, സി.കെ. ആസിഫ്, പി.സി. സിറാജ് എന്നിവർ നേതൃത്വം നൽകി. പേരാമ്പ്ര സി.ഐ സുനിൽകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.