കോഴിക്കോട്: മേയറുടെ പി.എ കെ. അബ്ദുൽ ജബ്ബാർ 36 വർഷത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിച്ചു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ (കെ.എം.സി.എസ്.യു) മുൻസംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ല കമ്മിറ്റി അംഗവുമാണ്. കോർപറേഷൻ എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറിയായും നഗരസഭാ ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ കസാക്കോവിെൻറ പ്രസിഡൻറായും പ്രവർത്തിച്ചു. ക്ലാർക്ക് തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ജബ്ബാർ റവന്യു ഇൻസ്പെക്ടർ, സൂപ്രണ്ട്, റവന്യു ഓഫിസർ, സെക്രട്ടറിയുടെ പി.എ., ഡെപ്യൂട്ടി സെക്രട്ടറി, അഡീ. സെക്രട്ടറി എന്നീ നിലയിൽ സേവനം അനുഷ്ഠിച്ചു. കോഴിക്കോട് തടമ്പാട്ടുതാഴം സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.