സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കും കോഴിക്കോട്: ഇതരസംസംസ്ഥാന തൊഴിലാളി അപകടത്തിൽ മരിച്ചതിനെതുടർന്ന് നിർത്തിെവച്ച പുതിയപാലത്തെ ഒാവുചാൽ നവീകരണം കൂടുതൽ സുരക്ഷാക്രമീകരണങ്ങളോടെ പുനരാരംഭിക്കാൻ തീരുമാനം. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ടി.വി. ലളിത പ്രഭയുടെ േചംബറിൽ നടന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം. അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റ തൊഴിലാളിക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്ന് നഗരസഭ നേരത്തേ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയപാലത്ത് വലിയ പാലം വരുന്നതിനാൽ നഗരസഭയുടെ ഒാവുചാൽ പണി അനാവശ്യമെന്ന വാദം ശരിയല്ലെന്ന് യോഗത്തിൽ വിശദീകരണമുണ്ടായി. എട്ട് ലക്ഷം രൂപയുടെ ഒാവുചാൽ പണി പ്രദേശത്തുകാരുടെ ഏറെക്കാലത്തെ ആവശ്യമാണെന്നും പാലം പണി തീരുംവരെ നാട്ടുകാർ ദുരിതം പേറണമെന്ന് പറയുന്നതിൽ കാര്യമില്ലെന്നും അഭിപ്രായമുയർന്നു. വളരെ മുേമ്പ തീരുമാനിച്ച ഒാട നിർമാണകരാർ രണ്ട് തവണ പുനക്രമീകരിക്കേണ്ടിവന്നു. മഴകനത്തതും പണി നീളാൻ കാരണമായി. പുതിയപാലത്തെ വലിയപാലം വരാൻ ഇനിയും രണ്ട് കൊല്ലമെങ്കിലും എടുക്കും. അത്രയും കാലം നാട്ടുകാർ ബുദ്ധിമുട്ടനുഭവിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും യോഗത്തിൽ പെങ്കടുത്തവർ പറഞ്ഞു. ഡെപ്യൂട്ടി മേയർ മീരാദർശക്, വിവിധ സ്ഥിരം സമിതി അംഗങ്ങൾ എന്നിവരും പെങ്കടുത്തു. ........................... kc10
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.