മർകസ് മീലാദ് ആഘോഷം തുടങ്ങി

കോഴിക്കോട്: 'ഒരു നഗരത്തി​െൻറ സ്നേഹോത്സവം' എന്ന പ്രമേയത്തിൽ മുഹമ്മദ് നബിയുടെ തിരുപ്പിറവി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് തുടക്കം. മർകസ് കോപ്ലക്സ് മസ്ജിദിനു സമീപം ഡോ. അബ്ദുസ്സലാം മുഹമ്മദ് പതാകയുയർത്തി. മുല്ലക്കോയ തങ്ങൾ, അബ്ദുന്നാസർ സഖാഫി അമ്പലക്കണ്ടി, എം.കെ. ഷൗക്കത്ത് അലി, ഇസ്മാഈൽ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന്, മർകസ് ഇൻറർ നാഷനൽ സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ മധുരവിതരണം നടത്തി. വൈകിട്ട് നാലിന് നഗരത്തിൽ കേരള മുസ്ലിം ജമാഅത്ത് നോർത്ത്, സൗത്ത് സോണുകളുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി നടന്നു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. ................................. kc11
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.