പഴശ്ശിരാജക്കും സ്മാരകം വേണം -കെ.കെ. മുഹമ്മദ് കോഴിക്കോട്: ഇന്ത്യയിലെ മറ്റു ചരിത്രപുരുഷന്മാരുടേതിന് സമാനമായ സ്മാരകം പഴശ്ശിരാജക്കും വേണമെന്ന് ആർക്കിയോളജിക്കൽ സർേവ ഓഫ് ഇന്ത്യയുടെ മുൻ റീജനൽ ഡയറക്ടർ കെ.കെ. മുഹമ്മദ്. നെഹ്റു യുവകേന്ദ്രയും പഴശ്ശി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പഴശ്ശി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെപ്പോളിയനെ തോൽപിച്ച വെല്ലസ്സി പ്രഭുവിനെ തെൻറ പരിമിതമായ സേനയെ ഉപയോഗിച്ച് നേരിട്ട പഴശ്ശിയെ പോലുള്ളവരുടെ ചരിത്രം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഴശ്ശി ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. എ.ഡി.എം ടി. ജനിൽകുമാർ പഴശ്ശി എജുക്കേഷനൽ എയ്ഡ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു. ഡോ. പ്രിയദർശൻലാൽ അനുസ്മരണപ്രഭാഷണം നടത്തി. നെഹ്റു യുവകേന്ദ്ര ജില്ല കോഒാഡിനേറ്റർ അനിൽകുമാർ പ്രബന്ധ-ചിത്രരചന മത്സര വിജയികളെ പരിചയപ്പെടുത്തി. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ സ്കോളർഷിപ് വിതരണം നടത്തി. ശ്യാം അശോക്, വി. അനിൽകുമാർ, ടി.എച്ച്്. വത്സരാജ്, നമ്പിടി നാരായണൻ, ഇ. പ്രശാന്ത് കുമാർ, പി.എം. നിയാസ്, വി.പി. ശ്രീപദ്മനാഭൻ എന്നിവർ സംസാരിച്ചു. ..................... kc14
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.