വീരേന്ദ്രകുമാറിെൻറ നിലപാട് ഇടതു കക്ഷികൾക്ക് പ്രചോദനം-മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: എം.പി. വീരേന്ദ്രകുമാർ എം.പിയുടെ നിലപാട് ഇടതു മതേതരകക്ഷികളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്നതാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ നയങ്ങളും നിയമനിർമാണങ്ങളും ജനവിരുദ്ധമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞുവെന്നതാണ് വീരേന്ദ്രകുമാറിെൻറയും കേരളത്തിലെ ജെ.ഡി.യുവിെൻറയും പുതിയ നിലപാട്. എല്ലാകാലത്തും വർഗീയതക്കും ആഗോളവത്കരണത്തിനുമെതിരെ ശക്തമായ നിലപാടും സമീപനവുമുള്ള ആളാണ് വീരേന്ദ്രകുമാർ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വം ജെ.ഡി.യുവിൽ വന്ന മാറ്റത്തിൽ പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട്. എൽ.ഡി.എഫിൽനിന്ന് ചില സാഹചര്യത്തിൽ മാറിപ്പോയവർ തിരിച്ചുവരുന്ന കാര്യത്തിൽ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളാണ് തീരുമാനമെടുക്കേണ്ടത്. ഓരോ പാർട്ടിയും ഇതു സംബന്ധിച്ച് നിലപാടെടുത്ത് കഴിഞ്ഞാൽ തീർച്ചയായും ഇടതുമുന്നണി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.