ചെറൂപ്പയിൽ രണ്ട്​ അനധികൃത എംസാൻഡ്​ യൂനിറ്റുകൾ അടപ്പിച്ചു

മാവൂർ: ചെറൂപ്പ-കുറ്റിക്കടവ് റോഡിൽ അനധികൃതമായി പ്രവർത്തിച്ച രണ്ട് എംസാൻഡ് നിർമാണ യൂനിറ്റുകൾ ജില്ല അധികൃതർ പൂട്ടിച്ചു. ഭൂരേഖ അഡീഷനൽ തഹസിൽദാർ ഇ. അനിതകുമാരി, ഡിസാസ്റ്റർ മാനേജ്മ​െൻറ് ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണൻകുട്ടി, മാവൂർ വില്ലേജ് ഓഫിസർ സുനിൽകുമാർ, മാവൂർ പൊലീസ് എന്നിവർ നടത്തിയ പരിശോധനയിലാണ് നടപടി. ഈ അനധികൃത യൂനിറ്റുകളിൽനിന്ന് ചെറുപുഴയിലേക്കും സമീപത്തെ വയലിലേക്കും മാലിന്യം തള്ളിയത് പരിശോധനയിൽ കണ്ടെത്തി. രണ്ട് യൂനിറ്റുകളിൽനിന്നുമായി രണ്ട് മണ്ണുമാന്തി യന്ത്രവും ഒരു ടിപ്പർ ലോറിയും പിടിച്ചെടുത്തു. ഇത് മാവൂർ പൊലീസിന് കൈമാറി. ചെറൂപ്പ, തെങ്ങിലക്കടവ്, കുറ്റിക്കടവ് ഭാഗങ്ങളിൽ അനധികൃതമായി പ്രവർത്തിച്ച ഏഴ് എംസാൻഡ് യൂനിറ്റുകളിൽ ആറെണ്ണം കഴിഞ്ഞ വർഷം ഒക്ടോബറിൽ തഹസിൽദാർ ഇ. അനിതകുമാരി അടപ്പിച്ചിരുന്നു. കുറ്റിക്കടവ് റോഡിൽ പ്രവർത്തിച്ച ശേഷിക്കുന്ന ഒരു യൂനിറ്റിന് പരിശോധനയുടെ തലേ ദിവസം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് അനുവദിച്ചിരുന്നു. നിയമം ലംഘിച്ചാണ് ഈ യൂനിറ്റ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയെങ്കിലും ലൈസൻസുള്ളതിനാൽ നടപടിയെടുത്തിരുന്നില്ല. തുടർന്ന് മലപ്രം സ്വദേശി സതീഷ് വിജിലൻസിന് നൽകിയ പരാതിയെ തുടർന്ന് 2017 ജനുവരിയിൽ ലൈസൻസ് റദ്ദാക്കുകയും പൂട്ടാൻ ഗ്രാമപഞ്ചായത്ത് അധികൃതർ നിർദേശം നൽകുകയും ചെയ്തു. ഇത് നടപ്പാകാത്തതിനെ തുടർന്ന് വീണ്ടും തഹസിൽദാർക്ക് പരാതി നൽകുകയും ഒക്ടോബർ 25നകം അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഈ ഉത്തരവും മറികടന്ന് പ്രവർത്തിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച രാവിലെ ജില്ലാ അധികൃതർ നേരിട്ടെത്തി അടപ്പിച്ചത്. ഇതിന് സമീപത്തുതന്നെ പ്രവർത്തിച്ച രണ്ടാമത്തെ യൂനിറ്റിനും ലൈസൻസില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇതും അടപ്പിച്ചത്. ഇൗ യൂനിറ്റ് 2016 ഒക്ടോബറിൽ അടപ്പിച്ചിരുന്നെങ്കിലും പ്രവർത്തിച്ചുവരുകയായിരുന്നു. ............................... kc5
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.