മുക്കം: പെൻഷൻകാരുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിൽ അനാസ്ഥ തുടരുന്ന കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ നിലപാടിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മുക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എം.പി. അസ്സയിൻ ഉദ്ഘാടനം ചെയ്തു. കെ.സി. കോയക്കുട്ടി അധ്യക്ഷത വഹിച്ചു. മുക്കം വിജയൻ, പി. കുഞ്ഞിമൊയ്തീൻ, എ.എം. ജമീല, പി. രത്നകുമാരി, കെ. കണ്ണൻകുട്ടി, പി. രാജൻ, എം.കെ. രാഘവൻ, എ.എം. പരീത് ലബ്ബ എന്നിവർ സംസാരിച്ചു പെൻഷൻകാരുടെ ചികിത്സ പദ്ധതി നടപ്പാക്കുക, വിലക്കയറ്റം തടയുക, പാചക വാതക സബ്സിഡി നിലനിർത്തുക, ജി.എസ്.ടിയുടെ പേരിലുള്ള കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം. മോഷണം പെരുകുന്നു മുക്കം: ചെറുവാടിയിലും പരിസരങ്ങളിലും വീടുകളിൽ മോഷണം പെരുകുന്നു. ചാലിൽ അബ്ദു മാഷ്, കുന്നത്ത് റഷീദ്, സൗത്ത് കൊടിയത്തൂരിലെ ലത്തീഫ് എന്നിവരുടെ വീടുകളിലാണ് അവസാനമായി കള്ളൻ കയറിയത്. രാത്രികാലങ്ങളിൽ പൊലീസ് ജാഗ്രത വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.