ജില്ല ബാൾ ബാഡ്മിൻറൺ; ഫറോക്ക് റിക്രിയേഷൻ ക്ലബും എളേറ്റിൽ എം.ജെ.എച്ച്.എസ്​.എസും ജേതാക്കൾ

നരിക്കുനി: കോഴിക്കോട് ജില്ല സബ് ജൂനിയർ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫറോക്ക് റിക്രിയേഷൻ ക്ലബും പെൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ.എച്ച്.എസ് എസും പെൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കോക്കല്ലൂരും രണ്ടാം സ്ഥാനം നേടി. ജി.വി.എച്ച്.എസ്.എസ് ഫറോക്കും പി.ടി.എം എച്ച്.എസ് കൊടിയത്തൂരും ഇരുവിഭാഗങ്ങളിലും മൂന്നാംസ്ഥാനം നേടി. കേരള സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹിമാൻ ജേതാക്കൾക്ക് േട്രാഫി സമ്മാനിച്ചു. എം.പി. മുഹമ്മദ് ഇസ്ഹാഖ്, പി.ടി. അബ്ദുൽ അസീസ്, ഷബീർ ചുഴലിക്കര, പി. ഷഫീഖ് എന്നിവർ സംസാരിച്ചു. ക്രമസമാധാനചുമതലയിൽ പങ്കാളികളായി കുട്ടിെപാലീസുകാർ നരിക്കുനി: കുട്ടിപൊലീസുകാർ കൊടുവള്ളി പൊലീസ് സ്റ്റേഷൻ ചുമതലകൾ ഏറ്റെടുത്തത് വിദ്യാർഥികൾക്കും സ്റ്റേഷനിലെത്തിയവർക്കും വിസ്മയമായി. കേരളത്തിലെ സ്റ്റേഷനുകൾ ശിശുസൗഹൃദസ്റ്റേഷനുകൾ ആക്കുന്നതി​െൻറ ഭാഗമായാണ് എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കാഡറ്റുകൾ പൊലീസ് സ്റ്റേഷ​െൻറ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. കാഡറ്റുകൾ രണ്ട് മണിക്കൂർ നേരം സ്റ്റേഷനിലെ പാറാവ്, ഫ്രണ്ട് ഓഫിസ് തുടങ്ങിയ ചുമതലകൾ ഏറ്റെടുത്തു. സ്റ്റേഷൻ ചുമതലകൾ മനസ്സിലാക്കുന്നതിനും പരാതികൾ കേൾക്കുന്നതിനും ആയുധങ്ങൾ പരിചയപ്പെടുന്നതിനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. പരിപാടിക്ക് കൊടുവള്ളി എസ്.ഐ പ്രജീഷ്, എ.എസ്.ഐ രാജൻ, സി.പി.ഒ മാരായ അജിത്ത്, സജിഷ, അധ്യാപകരായ ഷബീർ ചുഴലിക്കര , ബാപ്പു പുതിയോട്ടിൽ, ഷഹർബാനു, എ.എസ്. ഷാനവാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.