കുട്ടിക്കവിക്ക്​ കൂട്ടുകാരുടെ പ്രകാശനം

ഫറോക്ക്: കുട്ടിക്കവിയുടെ പുസ്തകപ്രകാശന ചടങ്ങൊരുക്കി സഹപാഠികളും അധ്യാപകരും. ഫാറൂഖ് കോളജ് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി കെ. അനാമികയുടെ ഊഞ്ഞാൽ വീട് കവിത സമാഹാരത്തിനാണ് സഹപാഠികളും അധ്യാപകരും ചേർന്ന് പ്രകാശനച്ചടങ്ങൊരുക്കിയത്. ചിന്ത പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകം 40 കവിതകളുടെ സമാഹാരമാണ്. രണ്ടാം ക്ലാസ് മുതൽ ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങിയ ഈ കൊച്ചു മിടുക്കിക്ക് കടത്തനാട്ട് മാധവിയമ്മ പുരസ്ക്കാരം, മുല്ലനേഴി, എൻ.എൻ. കക്കാട് തുടങ്ങി ഒട്ടേറെ കാവ്യപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അനാമികയുടെ അൻപതോളം കവിതകളും കഥകളും ഇതിനകംതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂൾ മലയാളം വേദി സംഘടിപ്പിച്ച ചടങ്ങിൽ ഖദീജ നിഷ്മക്ക് നൽകി കവി പ്രഫ. വീരാൻ കുട്ടി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. പ്രദിപ് രാമനാട്ടുകര പുസ്തകം പരിചയപ്പെടുത്തി. കാസിം വാടാനപ്പള്ളി, പി.പി. രാമചന്ദ്രൻ, ശശിധരൻ ഫറോക്ക്, പി.ടി.എ പ്രസിഡൻറ് പി.കെ. ജാഫർ, കെ.ടി.കബീർ, കെ. ഫാജിദ്, വി.ആർ. അബ്ദുന്നാസർ, അഷ്റഫ് അലി പാണാളി എന്നിവർ സംസാരിച്ചു. സി. കീർത്തി കവിത ആലപിച്ചു. ................... ku6
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.