പുതിയങ്ങാടി: യാനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് വർധന മത്സ്യത്തൊഴിലാളികൾക്ക് വിനയാകുന്നു. പല യാനങ്ങളും ലൈസൻസ് പുതുക്കാത്തതിനാൽ കടലിൽ പോകാനാകാത്ത സ്ഥിതിയാണ്. അതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാണ് വഴിമുട്ടുന്നത്. അറുപതടിയുള്ള യാനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് 1500ൽനിന്ന് 9000 രൂപയായും 60 അടിക്കുമുകളിലുള്ളതിന് 15,000 രൂപയായും സർക്കാർ ഉയർത്തിയിരുന്നു. രജിസ്ട്രേഷനും ലൈസൻസും പുതുക്കാതെ മീൻ പിടിക്കാൻ പോകുന്ന യന്ത്രവത്കൃത യാനങ്ങെള പിടികൂടി പിഴചുമത്തുന്നുണ്ട്. രജിസ്റ്റർ ചെയ്യാതെ കടലിൽപോകുന്ന യാനങ്ങൾ പിടികൂടി 25,000 രൂപവരെ പിഴ ഇൗടാക്കുന്നുണ്ട്. മത്സ്യലഭ്യത കുറഞ്ഞതോടെ, ബാങ്ക് വായ്പ എടുത്തും ആഭരണങ്ങൾ പണയംവെച്ചും വാങ്ങിയ യാനങ്ങളുടെ തിരിച്ചടവിനുപോലും പ്രയാസപ്പെടുന്ന തൊഴിലാളികൾക്ക് രജിസ്ട്രേഷൻ കാലാവധി നീട്ടിക്കിട്ടുകയോ പിഴ ഒഴിവാക്കിക്കിട്ടുകയോ ചെയ്യാതെ പട്ടിണിമാറില്ലെന്ന സ്ഥിതിയാണ്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഫിഷറീസ് ഡി.ഡിയുടെ ഒാഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ആഴ്ചയായി േജാലിയില്ലാത്ത പുതിയാപ്പയിലെയും പള്ളിക്കണ്ടിയിലെയും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രജിസ്ട്രേഷനും ലൈസൻസ് പുതുക്കുന്നതിനും നീണ്ട കാലാവധിതന്നെ നൽകിയിരുന്നുവെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ഉത്തരവുണ്ടെന്നും ഫിഷറീസ് ഡി.ഡി പറഞ്ഞു. ................... ku3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.