'സ്മാരകശിലകൾ' നോവൽ ചർച്ച

ഫറോക്ക്: മലയാള നോവൽ ചരിത്രത്തിൽ എക്കാലത്തെയും മികച്ച നോവലുകളിലൊന്നാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളെന്ന് സാഹിത്യകാരൻ ഡോ. അസീസ് തരുവണ അഭിപ്രായപ്പെട്ടു. ഫറോക്ക് വായനക്കൂട്ടം സംഘടിപ്പിച്ച നോവൽ സാഹിത്യ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫറോക്ക് പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കാസിം വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.പി.എം നവാസ്, വി.മോഹനൻ, സജിത് കെ. കൊടക്കാട്ട്, വിജയകുമാർ പൂതേരി, പ്രദിപ് രാമനാട്ടുകര, എം.വി.എം. ഷിയാസ്, മേക്കുന്നത്ത് കരുണാകരൻ, അജിത് കുമാർ പൊന്നേമ്പറത്ത്, ഡോ. പി.കെ.ചന്ദ്രൻ , ടി.കെ. രാഗേഷ്, പി.എസ്.മോഹൻദാസ്, യാസർ അറഫാത്ത്, അഹമ്മദ് കുട്ടി കളത്തിൽ, ശശിധരൻ ഫറോക്ക് എന്നിവർ സംസാരിച്ചു. ജനുവരി 26, 27 തീയതികളിൽ ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂളിൽ വായനക്കൂട്ടത്തി​െൻറ രണ്ടാമത് പുസ്തകോത്സവം നടക്കും. .................... ku9
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.