വില്‍പനക്കായി വീട്ടിൽ സൂക്ഷിച്ച വിദേശ മദ്യം പിടികൂടി

വെള്ളമുണ്ട: വില്‍പന നടത്താനായി വീട്ടില്‍ സൂക്ഷിച്ച വിദേശ മദ്യം െപാലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെയും വെള്ളമുണ്ട െപാലീസ് അറസ്റ്റ് ചെയ്തു. തൊണ്ടര്‍നാട് കരിമ്പില്‍ ഓലിക്കല്‍ കുമാരന്‍(64), മട്ടിലിയം കൊളമ്പില്‍ അപ്പുണ്ണി(62) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് നാലുലിറ്റര്‍ വീതം വിദേശമദ്യമാണ് പൊലീസ് പിടിച്ചെടുത്തത്. അഡീഷനൽ എസ്.ഐ. പുഷ്പാകരന്‍, ജൂനിയര്‍ എസ്.ഐ. സുഭാഷ് ചന്ദ്രന്‍, എ.എസ്.ഐ രാജന്‍, ഡ്രൈവര്‍ സിറാജ് എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടികൂടിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർക്ക് പരിക്ക് മാനന്തവാടി: നിയന്ത്രണംവിട്ട കാറിടിച്ച് റോഡരികിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. മാനന്തവാടി-കോഴിക്കോട് റോഡില്‍ ട്രാഫിക് പൊലീസ് സ്‌റ്റേഷന് എതിര്‍വശത്തായി റോഡരികില്‍ ട്രാവലറിന് ഗ്രീസ് ഇടുന്നതിനിടയില്‍ തൊഴിലാളിയായ മാനന്തവാടി പാലാക്കുളി ചെപ്പിലക്കാട് സുകേഷ് (39), ട്രാവലറി​െൻറ ഡ്രൈവറായ തലപ്പുഴ പാലക്കാപറമ്പില്‍ നിഷാന്ത് (38) എന്നിവരെയാണ് നിയന്ത്രണം വിട്ട കാറിടിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രാവലറില്‍ തട്ടിയ ശേഷം നിയന്ത്രണംവിട്ട് റോഡരികിലുണ്ടായിരുന്ന ഇരുവെരയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും കാലിന് ഗുരുതരപരിക്കേറ്റ നിഷാന്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.