സെൻസർഷിപ് സിനിമക്കാവശ്യമില്ല, കാറ്റഗറി ചെയ്യുന്നതാണ് നല്ലത് -സഈദ് അക്തർ മിർസ അതിഥി കോഴിക്കോട്: ഇന്ത്യൻ സമാന്തര സിനിമാരംഗത്ത് തേൻറതായ പാത വെട്ടിത്തെളിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് സഈദ് അക്തർ മിർസ. മികച്ച സംവിധാനത്തിനും തിരക്കഥക്കുമുള്ള രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ, ബാബരി മസ്ജിദ് തകർച്ചയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ നസീം (1995), മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ ക്രിട്ടിക് അവാർഡ് സ്വന്തമാക്കിയ ആൽബർട്ട് പിൻറോ കോ ഗുസ ക്യൂം ആതാ ഹേ (1980), ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ മെല്ലെപ്പോക്കിനെ ചൂണ്ടിക്കാട്ടുന്ന മോഹൻ ജോഷി ഹാജിർ ഹോ (1984) തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾ അദ്ദേഹത്തിേൻറതായിട്ടുണ്ട്. നിരവധി ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്യുകയും തിരക്കഥ രചിക്കുകയും ചെയ്ത മിർസയുടെ കൃതികളാണ് 'അമ്മി; ലെറ്റർ ടു എ ഡെമോക്രാറ്റിക് മദർ' (2008), 'ദി മോങ്ക്, ദി മൂർ, ആൻഡ് മോസസ് ബെൻ ജലോൻ' (2012) എന്നിവ. സംസ്ഥാന ചലച്ചിത്ര അക്കാദമി മുഖമാസികയുടെ പ്രകാശനത്തിനായി കോഴിക്കോട്ടെത്തിയപ്പോഴാണ് അദ്ദേഹം 'മാധ്യമ'ത്തോട് സംസാരിച്ചത്. ''സിനിമകളെ സെൻസർ ചെയ്യേണ്ട കാര്യമില്ല എന്നാണെെൻറ അഭിപ്രായം. ഓരോ സിനിമയെയും കാറ്റഗറി തിരിച്ച് പ്രദർശിപ്പിക്കണം. ഒരു സംവിധായകെൻറ കലാഉൽപന്നമായ സിനിമ അതുപോലെത്തന്നെ കാണിക്കണം. അതിൽ കട്ട് ചെയ്യേണ്ട കാര്യമില്ല. കുട്ടികൾ കാണാൻ പാടില്ലാത്തതുണ്ടെങ്കിൽ അങ്ങനെത്തന്നെ വേർതിരിക്കണം. ഭരണഘടനക്കെതിരായുള്ള കാര്യങ്ങളൊഴിച്ച് ഒരു സിനിമയുടെ മറ്റൊരു ഭാഗവും മുറിച്ചുകളയരുത്. ജനങ്ങളുടെ, അല്ലെങ്കിൽ സിനിമയെടുക്കുന്നയാളുടെ അഭിപ്രായത്തിന് കടിഞ്ഞാണിടരുതെന്നാണ് എെൻറ പക്ഷം'' -അദ്ദേഹം പറഞ്ഞു. 2011ൽ സെൻസർ ബോർഡിെൻറ മേധാവിയാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സെൻസർഷിപ് എന്ന ആശയത്തോടുള്ള എതിർപ്പിനാൽ നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലും ബംഗാളിയിലുമെല്ലാം മികച്ച സമാന്തര സിനിമകൾ ഇറങ്ങുന്നുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും അവയെല്ലാം പ്രതീക്ഷാവഹമാണ്. മറാത്തിയിലെ കോർട്ട് എന്ന ചിത്രവും, മിസ് ലവ്ലി എന്ന ഹിന്ദി ചിത്രവുമെല്ലാം ഏറെ ശ്രദ്ധേയമാണ്. അനുരാഗ് കശ്യപ്, സുധീർ മിശ്ര, ദീപ മെഹ്ത തുടങ്ങി പ്രതിഭകളായ സംവിധായകർ നമുക്കുണ്ട്. എന്നാൽ, സിനിമ നിർമാണത്തിെൻറ ആകത്തുകയുടെ രണ്ടോ മൂന്നോ ശതമാനമാണ് ഈ സിനിമകൾ. ഇത്ര മതിയോ എന്നാണ് നാം ആലോചിക്കേണ്ടത്. കുറേക്കൂടി ഗൗരവതരമായി സമാന്തര സിനിമകളെ സമീപിക്കേണ്ടതുണ്ട്. തീർച്ചയായും എല്ലാ വ്യവസായങ്ങളെയും നിയന്ത്രിക്കുന്നത് പണവും ലാഭവും തന്നെയാണ്. എന്നാൽ, സാമ്പത്തിക പ്രലോഭനങ്ങൾക്കടിപ്പെടാതെ കലാമൂല്യത്തിനു പ്രാധാന്യം നൽകുന്നവരുള്ളിടത്തോളം കാലം കാര്യങ്ങൾ പ്രതീക്ഷാവഹമാണെന്ന് സഈദ് മിർസ കൂട്ടിച്ചേർത്തു. നഹീമ പൂന്തോട്ടത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.