കോഴിക്കോട്: ഓണാഘോഷത്തിെൻറ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച മെഗാ സ്നേഹപ്പൂക്കളം മത്സരത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. കക്കോടി ഗ്രാമപഞ്ചായത്ത്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവ േപ്രാത്സാഹനസമ്മാനം നേടി. സൗഹൃദ സമ്മേളനവും സമ്മാനദാനവും നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, മെംബർമാർ തുടങ്ങിയവർ നേതൃത്വം നൽകി. പൂക്കളമത്സരത്തിന് സുനിൽ അശോകപുരം, കെ.സി. മഹേഷ്, അജയൻ കാരാടി എന്നിവർ വിധികർത്താക്കളായി. ...................... p3cl14
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.