പാർട്ടി ഒാഫിസിനെയും പ്രവർത്തകരെയും സംരക്ഷിക്കും ^ടി. സിദ്ദീഖ്​

പാർട്ടി ഒാഫിസിനെയും പ്രവർത്തകരെയും സംരക്ഷിക്കും -ടി. സിദ്ദീഖ് കോഴിക്കോട്: കെ.എം.സി.ടി മെഡിക്കൽ കോളജിലെ കോഴക്കെതിരെ മാർച്ച് നടത്തിയ കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാലടക്കമുള്ള പ്രവർത്തകരെ തേടി പൊലീസ് ജില്ല കോൺഗ്രസ് കമ്മിറ്റി ഒാഫിസിലെത്തിയെന്ന് പ്രസിഡൻറ് ടി. സിദ്ദീഖ്. എലത്തൂർ എസ്.െഎ എസ്. അരുൺ പ്രസാദി​െൻറ നേതൃത്വത്തിൽ നടത്തിയ അതിക്രമം കേട്ടുകേൾവിയില്ലാത്തതും ഗുണ്ടായിസവുമാണ്. പൊലീസ് നടപടി പ്രതിഷേധാർഹമാണ്. പാർട്ടി ഒാഫിസിനെയും പ്രവർത്തകരെയും എന്തുവില െകാടുത്തും സംരക്ഷിക്കുെമന്നും ഡി.സി.സി പ്രസിഡൻറ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ പത്തിന് സിറ്റി പൊലീസ് കമീഷണർ ഒാഫിസിേലക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. എലത്തൂർ എസ്.െഎക്കെതിരെ നടപടിയെടുക്കണെമന്ന് വാർത്തസമ്മേളനത്തിൽ സംബന്ധിച്ച എം.െക. രാഘവൻ എം.പി ആവശ്യപ്പെട്ടു. പൂളാടിക്കുന്നിലെ കെ.എം.സി.ടി അഡ്മിനിസ്ട്രേറ്റിവ് ഒാഫിസ് കെ.എസ്.യു പ്രവർത്തകർ അടിച്ചുതകർത്തതിനെ തുടർന്നാണ് പൊലീസ് പ്രവർത്തകരെ തേടി ഡി.സി.സി ഒാഫിസിലെത്തിയത്. p3cl15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.