കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റോട്ടറി ക്ലബിെൻറ ഉപഹാരം

കോഴിക്കോട്: റോട്ടറി കാലിക്കറ്റ് മിഡ്ടൗണി​െൻറ നേതൃത്വത്തിൽ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് വിവിധ ഉപകരണങ്ങൾ സമ്മാനിച്ചു. ബ്ലഡ് ബാങ്ക് കോച്ച്, എ.സി, ഫ്രിഡ്ജ് എന്നിവയാണ് വിതരണം ചെയ്തത്. മൂന്നുലക്ഷത്തിേൻറതാണ് ഈ ഉപകരണങ്ങൾ. റോട്ടറി ഇൻറർനാഷനൽ ഡിസ്ട്രിക്ട് ഗവർണർ പി.എം. ശിവശങ്കരൻ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശന് ഉപകരണങ്ങൾ കൈമാറി. റോട്ടറി കാലിക്കറ്റ് മിഡ്ടൗൺ പ്രസിഡൻറ് ഡോ. മുഹമ്മദ് ഹസൻ അധ്യക്ഷത വഹിച്ചു. ഡോ. രാജേഷ് സുഭാഷ്, അശോകൻ ആലപ്രത്ത് എന്നിവർ സംസാരിച്ചു. ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. എ. ലജിനി സ്വാഗതവും ആർ. ജയന്ത്കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.