നാടൻ പഴം-പച്ചക്കറി വിപണന ചന്ത ആരംഭിച്ചു മാവൂർ: കൃഷിഭവെൻറയും ഗ്രാമപഞ്ചായത്തിെൻറയും സംയുക്താഭിമുഖ്യത്തിൽ ഓണം സമൃദ്ധി 2017 നാടൻ പഴം--പച്ചക്കറി വിപണന ചന്ത ആരംഭിച്ചു. ചെറൂപ്പ ഹെൽത്ത് സെൻററിന് സമീപം തുടങ്ങിയ ഓണച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. വാസന്തി വിജയൻ, യു.എ. ഗഫൂർ, കാർഷിക വികസനസമിതി മെംബർ ശ്രീധരൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ സുലൈഖാബി സ്വാഗതവും യു.കെ. അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. Photo mvr fruits and vegetable market മാവൂർ കൃഷിഭവെൻറയും ഗ്രാമപഞ്ചായത്തിെൻറയും സംയുക്താഭിമുഖ്യത്തിൽ ചെറൂപ്പയിൽ തുടങ്ങിയ ഓണം സമൃദ്ധി നാടൻ പഴം,- പച്ചക്കറി വിപണന ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്യുന്നു. ഈദ് ഗാഹ് മാവൂർ സി.ഐ.ടി.യു ഗ്രൗണ്ട്: സംയുക്ത ഈദ് ഗാഹ്- സി. സ്വാലിഹ്- 7.45 അധ്യാപക വിദ്യാർഥി സംഗമം അത്തോളി: ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ 98 എസ്.എസ്.എൽ.സി ബാച്ചിെൻറ 'എെൻറ സ്കൂളും 98ലെ ചങ്ങാതിമാരും' പരിപാടി ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയതു. കെ. ജസ്ലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. എം. മൂസക്കോയ, പി.ബി. നിഷ, ജയഭാരതി, കൃഷ്ണൻ, അബ്ദുല്ല കോയ, വി.വി. ഷൗക്കത്ത്, കെ. രശ്മി, സെമീറ, ശ്രീലേഷ് കുന്നത്തറ, ലിമ, റസൽ, രൂപേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്മൃതിപഥം, കലാപരിപാടികൾ, സംഗീത സായാഹ്നം എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.