ടി.എ. റസാഖ്​​ അനുസ്​മരണം ശനിയാഴ്​ച

കോഴിക്കോട്: ടി.എ. റസാഖ് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ 'സിനിമക്കപ്പുറം റസാഖ്' എന്ന അനുസ്മരണപരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന അനുസ്മരണം എം.പി. വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, എ. പ്രദീപ്കുമാർ എം.എൽ.എ, പി.എസ് ശ്രീധരൻ പിള്ള, പി.വി. ഗംഗാധരൻ, ജോൺ േപാൾ, ഭാഗ്യലക്ഷ്മി, സുരേഷ് ഉണ്ണിത്താൻ, ജി.എസ്. വിജയൻ, ഷാജൂൺ കര്യാൽ, കമൽ, സിബി മലയിൽ തുടങ്ങിയവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ സൗഹൃദവേദി ചെയർപേഴ്സൺ െക.പി. സുധീര, ഡോ. വേണുഗോപാൽ, പി. ഷാജഹാൻ, ജയന്ത് കുമാർ, കൃഷ്ണകുമാർ, െക.പി. സുനിൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.