കോഴിക്കോട്: ഒാണാഘോഷത്തിെൻറ പാശ്ചാത്തലത്തിൽ മയക്കുമരുന്ന് ഉപയോഗം തടയാനുള്ള പൊലീസ് പരിശോധനക്കിടയിൽ മൂന്ന് പേർ പിടിയിൽ. പൊതുവഴിയിൽ കഞ്ചാവ് ഉപയോഗിച്ച രണ്ടുപേരും വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽക്കാനെത്തിയയാളുമാണ് പിടിയിലായത്. ചേവായൂരിൽ െവച്ച് കഞ്ചാവ് ഉപയോഗിച്ചതിന് കുതിരവട്ടം കുറിഞ്ഞങ്ങോട്ട് താഴം സോഹൻ (19), ചേവായൂരിൽ കഞ്ചാവ് വലിക്കുകയായിരുന്ന കോട്ടൂളി മേപ്പറമ്പത്ത് ജിഷ്ണു (20), കോട്ടൂളി പെട്രോൾ പമ്പിന് സമീപം മയക്കുമരുന്നായി ഉപയോഗിക്കാവുന്ന ഇംഗ്ലീഷ് ഗുളികകളുമായി ചേവായൂർ മണലേരിത്താഴം വയലോരം അതുൽഹരി (19) എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട 10 എം.ജിയുടെ 10 'നൈട്രാസിഫാം' ഗുളികകളാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ആൻറിഗുണ്ടാ സ്ക്വാഡ്, എസ്.െഎ ഹബീബുല്ലയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.