പഴയകാല എം.എസ്​.എഫ്​ പ്രവർത്തകരുടെ സംഗമം ഇന്ന്​

വടകര: പഴയകാല എം.എസ്.എഫ് പ്രവർത്തകരുടെ സംഘടനയായ 'ഹരിത കൂട്ടായ്മ'യുടെ ആഭിമുഖ്യത്തിൽ വടകര ശാദിമഹൽ ഓഡിറ്റോറിയത്തിൽ ബുധനാഴ്ച നടക്കുന്ന പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്ക് സ്വീകരണം നൽകും. വൈകീട്ട് ഏഴിനു നടക്കുന്ന പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളത്തിൽ അറിയിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. സ്വീകരണ പരിപാടിയുടെ മുന്നോടിയായി മുൻകാല എം.എസ്.എഫ് പ്രവർത്തകരുടെ സംഗമം വൈകീട്ട് മൂന്നിന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ഉ്ദഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം.സി. വടകര, കൺവീനർ എം.ടി. അബ്ദുൽ സലാം, കെ.വി. ഖാലിദ്, എൻ.പി. അബ്ദുല്ല ഹാജി, ഇ. അസീസ്, പി.ടി.കെ. റഫീഖ് എന്നിവർ സംബന്ധിച്ചു. ദേശീയപാത വികസനം 'കുടിയൊഴിപ്പിക്കുന്നവരുടെ വേദന തിരിച്ചറിയണം' വടകര: ദേശീയപാത വികസനം നടപ്പാക്കണമെന്ന് ജില്ല വികസനസമിതി യോഗത്തിൽ ഉന്നയിക്കുന്ന ജനപ്രതിനിധികൾ ഇതിനായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വേദനകൾ തിരിച്ചറിയാനോ പരിഹരിക്കാനോ തയ്യറാകാത്തത് ദൗർഭാഗ്യകരമാണെന്ന് കർമസമിതി ജില്ല കമ്മറ്റി അഭിപ്രായപ്പെട്ടു. സ്ഥലം നഷ്ടപ്പെടുന്നവരുടെ സംഘടനകളുമായി ചർച്ചക്കുള്ള വേദിയൊരുക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ സി.വി. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, എ.ടി. മഹേഷ്, പി.കെ. കുഞ്ഞിരാമൻ, കെ.പി. വഹാബ്, സലാം ഫർഹത്ത്, രാമചന്ദ്രൻ പൂക്കാട്, കെ. സുരേഷ്, പി.കെ. നാണു, ശ്രീധരൻ മൂരാട്, പി. പ്രകാശ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.