നാടൻ ഉൽപന്നങ്ങളുമായി ഐ.ആർ.ഡി.പി മേള തുടങ്ങി

കോഴിക്കോട്: വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി കണ്ടംകുളം ജൂബിലി ഹാളിൽ ഐ.ആർ.ഡി.പി-എസ്.ജി.എസ്.വൈ-കുടുംബശ്രീ വിപണനമേള തുടങ്ങി. നാടൻ കളിമൺ ഉൽപന്നങ്ങൾ, വയനാടൻ കരകൗശല വസ്തുക്കൾ, മുളയുൽപന്നങ്ങൾ, തേൻ, ഔഷധങ്ങൾ, വന ഉൽപന്നങ്ങൾ, തടിയുൽപന്നങ്ങൾ, കാപ്പിത്തടിയിൽ തീർത്ത അലങ്കാരവസ്തുക്കൾ, ചകിരി ഉൽപന്നങ്ങൾ, വിവിധയിനം നാടൻ ഭക്ഷ്യോൽപന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയാണ് മേളയിൽ ഒരുക്കിയത്. ജില്ലയിലെ 12 വികസന ബ്ലോക്കുകളിൽനിന്നും വയനാട്ടിലെ കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, പനമരം വികസന ബ്ലോക്കുകളിൽ നിന്നുമുള്ള ഉൽപന്നങ്ങളും സ്പെഷൽ എസ്.ജി.എസ്.വൈ പദ്ധതിയായ പേരാമ്പ്ര സുഭിക്ഷയുടെയും കുടുംബശ്രീയുടെയും ഉൽപന്നങ്ങളുമാണ് അഞ്ചു ദിവസത്തെ വിപണനമേളയിൽ പ്രദർശനത്തിനും വിൽപനക്കുമായി ഒരുക്കിയത്. വെർജിൻ കോക്കനട്ട് ഓയിൽ, വിവിധയിനം ജാമുകൾ, സ്ക്വാഷ്, കോക്കനട്ട് ചിപ്സ്, അച്ചാറുകൾ തുടങ്ങിയവയാണ് സുഭിക്ഷയുടെ സ്റ്റാളുകളിലുള്ളത്. തൃശൂരിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ക്ഷീരവികസന വകുപ്പ്, റൂറൽ സെൽഫ് എംപ്ലോയ്മ​െൻറ് െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സ്റ്റാളുകൾ ഈ വർഷത്തെ പ്രത്യേകതയാണ്. മേള മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ഉൽപന്നങ്ങളുടെ വിപണനത്തിനായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ കുടുംബശ്രീ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഒാരോ സൂപ്പർ മാർക്കറ്റുകൾ ഉടൻതന്നെ പ്രാവർത്തികമാവും. മുനിസിപ്പൽ തലങ്ങളിൽ നാലു വീതവും കോർപറേഷനുകളിൽ പത്തു വീതവും സൂപ്പർ മാർക്കറ്റുക്കളാണ് സജ്ജീകരിക്കുക. ഗ്രാമങ്ങളിൽ നിർമിക്കുന്ന വസ്തുക്കൾക്ക് സ്ഥിരം വിപണനകേന്ദ്രം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് -അേദ്ദഹം കൂട്ടിച്ചേർത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ആദ്യ വിൽപന നിർവഹിച്ചു. ഡി.എൽ. സുനിൽ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് പുന്നക്കൽ, എ.ഡി.സി (ജനറൽ) പി.കെ. വേലായുധൻ, ശുചിത്വ മിഷൻ കോഓഡിനേറ്റർ സി. കബനി, കുടുംബശ്രീ കോഓഡിനേറ്റർ പി.സി. കവിത, അസി. പ്രോജക്ട് ഓഫിസർ പി. സൂര്യ, എം. നാരായണൻ. പി.വി. ശിവദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.