കോഴിക്കോട്: അന്തർ സംസ്ഥാന മോഷണക്കേസ് പ്രതി പൊലീസ് പിടിയിൽ. കാസർേകാട് ഉദുമ സ്വദേശി ഇജാസാണ്(20) അറസ്റ്റിലായത്. ജൂലൈ ഏഴിന് വെള്ളയിൽ മെട്രോ ഹോട്ടലിന് സമീപമുള്ള ക്രേസി മൊബൈൽ ഷോപ്പിെൻറ മേൽക്കൂര പൊളിച്ച് അകത്തുകടന്ന് 35,000 ത്തോളം രൂപ വിലവരുന്ന ഏഴ് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതിയാണ്. കണ്ണൂർ ടൗൺ, കാസർകോട് ജില്ലയിലെ വിവിധ സ്റ്റേഷനുകൾ, മംഗലാപുരം എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനുശേഷം കർണാടകയിലെ സുള്ളലയിൽ ഒളിവിൽ കഴിയവെ തന്ത്രപൂർവം വിളിച്ചുവരുത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാൾക്കൊപ്പം വിവിധ മോഷണങ്ങളിൽ പങ്കാളികളായ ചിലരെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടക്കാവ് സി.െഎ ടി.െക. അഷ്റഫ്, വെള്ളയിൽ എസ്.െഎ പി. ജംഷീദ്, സി.പി.ഒമാരായ രതീഷ് കുമാർ, ഷാഫി, സുജീഷ്, പ്രബിൻ, നിജിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.