കോഴിക്കോട്: മനുഷ്യദൈവത്തിെൻറ അനുയായികളെ അഴിഞ്ഞാടാൻ അനുവദിച്ച ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ പുറത്താക്കണമെന്നും അമൃതാനന്ദമയി അടക്കം മനുഷ്യദൈവ അനുയായികളെ നിയന്ത്രിക്കണമെന്നും കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ല പ്രവർത്തക യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പ്രകാശ് കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജൻ കോറോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. 'കെ.എസ്.ആർ.ടി.സിയുടെ സമയവിവരപ്പട്ടിക ഡിജിറ്റലാക്കണം' കോഴിക്കോട്: സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന റൂട്ടിൽ പെർമിറ്റോ സമയവിവരപ്പട്ടികേയാ ഇല്ലാതെ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ സമയവിവരപ്പട്ടിക ഡിജിറ്റലാക്കണമെന്ന് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി എം. തുളസീദാസ്, അബ്ദുൽ നാസർ, എം.കെ.പി. മുഹമ്മദ്, കെ.സി. മുരളീധരൻ, കെ.പി. ശിവദാസൻ, എം.എസ്. സാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.