നടൻ അജു വർഗീസി​നെ അറസ്​റ്റ്​ രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

കളമശ്ശേരി: ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയ കേസിൽ യുവനടൻ അജു വർഗീസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായി കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണൻ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വർഗീസ് ഹൈകോടതിയെ സമീപിച്ചിരുന്നു. കോടതി ഹരജി തള്ളിയതിനെത്തുടർന്നാണ് നട​െൻറ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ കേസെടുത്തത്. പിന്നീട് നടനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ജൂലൈ 13നാണ് നടെനതിരെ പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.