സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആഡംബരക്കാരാകരുത്​ ^മന്ത്രി സുധാകരൻ

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആഡംബരക്കാരാകരുത് -മന്ത്രി സുധാകരൻ കൂരാച്ചുണ്ട്: സർക്കാർ ഉദ്യോഗസ്ഥർ ആഡംബരക്കാരാകാൻ പാടില്ലെന്ന് മന്ത്രി ജി. സുധാകരൻ. കൂരാച്ചുണ്ട് കല്ലാനോട് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചീഫ് എൻജിനീയര്‍മാരുടെ അനാസ്ഥയും വ്യക്തി താൽപര്യങ്ങളുമാണ് വകുപ്പിലെ വലിയ പ്രശ്‌നം. പഴയ കാലത്തില്‍നിന്ന് അവര്‍ പുതിയ ഭരണം വന്നിട്ടും മുക്തരാകുന്നില്ല. സൂപ്രണ്ടിങ് എൻജിനീയര്‍മാരില്‍ കുറച്ചുപേരേ പ്രവര്‍ത്തിക്കുന്നുള്ളൂ. പലരും സമയത്തിന് കാര്യങ്ങള്‍ ചെയ്യുകയോ റിപ്പോര്‍ട്ട് തരുകയോ ചെയ്യുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടിങ് എൻജിനീയര്‍ പി.കെ. മിനി, എക്‌സി. എൻജിനീയര്‍ ആര്‍. സിന്ധു, പഞ്ചായത്ത് പ്രസിഡൻറ് വിന്‍സി തോമസ്, വൈസ് പ്രസിഡൻറ് ഒ.കെ. അമ്മത്, എന്‍.ജെ. മാണി, അഹമ്മദ് കോയ, വി.ജെ. സണ്ണി, വി.എസ്. ഹമീദ്, എ.കെ. പ്രേമന്‍, പി.കെ. തങ്കപ്പന്‍, വില്‍സണ്‍ പാത്തിച്ചാലില്‍, ഒ.ഡി. തോമസ്, ജോബി വാളിയംപ്ലാക്കല്‍, ബിജി സെബാസ്റ്റ്യന്‍, എന്‍. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.